പിതാവിൽ നിന്ന് പീഡനത്തിനിരയായി ഗർഭിണിയായ പതിനാലുകാരിയ്ക്ക് ചാട്ടവാറടി;പീഡനം തടഞ്ഞില്ലെന്ന് കാട്ടിയാണു പഞ്ചായത്ത് ചാട്ടവാറടിയ്ക്ക് ഉത്തരവിട്ടത്

single-img
5 March 2016

hqdefault (3)മുംബൈ∙ സ്വന്തം പിതാവില്‍ നിന്ന് ക്രൂരമായ പീഡനത്തിനിരയായി ഗർഭിണിയായ പതിനാലുകാരി പെൺകുട്ടിയ്ക്ക് പഞ്ചായത്തിന്റെ ശിക്ഷയായി ചാട്ടവാറടിയും.പീഡനം തടഞ്ഞില്ലെന്ന കുറ്റത്തിനാണു പഞ്ചായത്ത് പെൺകുട്ടിയെ ചാട്ടവാറിനു അടിയ്ക്കാൻ ഉത്തരവിട്ടത്.മഹാരാഷ്ട്ര സത്താറ ജില്ലയിലെ പച്‌വാഡ് പഞ്ചായത്ത് അധികൃതരാണ് ശിക്ഷ നടപ്പാക്കിയത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം ഗ്രാമവാസികളറിയുന്നത്. അമ്മ മരിച്ചുപോയ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പിതാവിനും പെണ്‍കുട്ടിക്കും ഒരേ ശിക്ഷയാണ് പച്‌വാഡ് പഞ്ചായത്ത് വിധിച്ചത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് പഞ്ചായത്ത്, സഭ കൂടി പ്രാകൃതശിക്ഷ വിധിച്ചത്. തെളിവുകള്‍ പരിശോധിച്ച പൊലീസ് പഞ്ചായത്ത് അധികൃതരെയും പെണ്‍കുട്ടിയുടെ പിതാവിനേയും അറസ്റ്റ് ചെയ്തു.

 

[mom_video type=”youtube” id=”u2n_7Zb0h94″]