കനയ്യകുമാറിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം സുരേഷ് റെയ്ന

single-img
5 March 2016

Suresh-Raina_mwn

കനയ്യകുമാറിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം സുരേഷ് റെയ്ന. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കനയ്യയ്ക്ക് പിന്തുണയുമായി റെയ്‌നയെത്തിയത്. രാജ്യമാകെ കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോളാണ് റെയ്നയും പിന്തുണയുമായെത്തിയത്.

എന്‍ഡിടിവിയില്‍ കനയ്യയെ കണ്ടെന്നും, കനയ്യ സുന്ദരനാണെന്നും റെയ്‌ന പോസ്റ്റില്‍ പറയുന്നു. കനയ്യയുടെ ഓരോ വാക്കിലും സത്യസന്ധത അനുഭവിക്കാനാകുമെന്നും റെയ്ന പറയുന്നു. കനയ്യയെ താന്‍ ബഹുമാനിക്കുന്നു. പോരാളിയും സത്യസന്ധനുമായ കനയ്യയെ താന്‍ സല്യൂട്ട് ചെയ്യുന്നുശവന്നുഗ റെയ്‌ന പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയും, ഗൗതം ഗംഭീറും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ എതിര്‍ത്ത് രംഗത്തെത്തിയതിനു പിന്നാലെയാണ് തികച്ചുഗ വൈരുദ്ധ്യ നിലപാടുമായി സുരേഷ് റെയ്‌നയെത്തിയത്.