നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി

single-img
4 March 2016

Suresh-Gopi-4

ബിജെപി സഹയാത്രികനായ നടന്‍ സുരേഷ് ഗോപിയെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള പാര്‍ട്ടി നീക്കത്തിന് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്തെത്തി. ഇക്കാര്യം സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് താന്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് സംവിധായകന്‍ രാജസേനനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമരൂപമാകും.