സീരിയല്‍ നടി ശ്രുതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

single-img
3 March 2016

Mysterious-death-of-Bangalore-Television-Actress-sruthi-e1456883832660

കന്നഡ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടി, ശ്രുതി ആത്മഹത്യ ചെയ്ത നിലയിൽ.അവനു മത്തു ഷരവാണി അടക്കം ചില സീരിയലുകളിൽ വേഷമിട്ട ശ്രുതിയാണ് മരിച്ചത്. സുഹൃത്ത് ശ്രീകാന്തിന്രെ കച്ചോഹള്ളിക്ക് സമീപത്തെ മദനയാകനഹളളിയിലെ വീട്ടിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതിയും ശ്രീകാന്തും ദീർഘ നാളായി സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ശ്രീകാന്തിന്രെ വീട്ടിൽ വെച്ച് നടന്ന പാർട്ടിയ്ക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്രെ മനോവിഷമത്തിൽ ശ്രുതി ആത്മഹത്യ ചെയ്തതാവാം എന്നാണ് മദനയാകനഹളളി പൊലീസിന്റെ നിഗമനം

ശ്രുതിയുടെ മരണത്തില്‍ ശ്രീകാന്തിന് പങ്കുണ്ടെന്ന് ഭര്‍ത്താവ് ഉമേഷ് ആരോപിച്ചു. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. നടിയുടെ ദേഹത്ത് പരിക്കുകളൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല.