നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിക്കുമുന്നില്‍ വിഎസ് അച്യുതാനന്ദന്റെ ഉപാധികള്‍

single-img
2 March 2016

prashant-bhushan-meets-veteran-achuthanandan-denies-alliance_301213044458

വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് മുന്നില്‍നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഉപാധി വെച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഏകകണ്ഠമായിരിക്കണമെന്നും വിഭാഗീയതയുടെ പേരില്‍ ഒഴിവാക്കപ്പെട്ട ടി ശശിധരന്‍ ഉള്‍പ്പെടെയുള്ളവരെ മത്സരിപ്പിക്കണമെന്നും സിപിഐഎം ജനറള്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വിഎസ് ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സീതാറാം യെച്ചൂരി വിഎസിനോട് എകെജി സെന്ററില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യപ്പെട്ടപ്പോഴാണ് വി.എസ് തന്റെ ആവശ്യങ്ങള്‍ ഷഅറിയിച്ചത്. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കിയ വിഎസ് എന്നാല്‍ തീരുമാനം ഏകകണ്ഠമായിരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ തശന്ന മത്സരിപ്പിക്കുന്നില്ലെങ്കില്‍ തന്റെ അയോഗ്യത എന്തെന്ന് പാര്‍ട്ടി വിശദീകരിക്കണമെന്നും അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നും വി.എസ് പറഞ്ഞു.

മോശം സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഒരു കാരണമെന്നും അതുകൊണ്ടുതന്നെ ഇത്തവണ അതുണ്ടാകരുതെന്നും അദ്ദേഹം യെച്ചൂരിയോട് ാവശ്യപ്പെട്ടു. മുമ്പ്് വിഭാഗീയതയുടെ പേരില്‍ ടി ശശിധരന്‍, കെ ചന്ദ്രന്‍ പിള്ള, ജെ മേഴ്സിക്കുട്ടിയമ്മ, സിഎസ് സുജാത എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കരുതെന്നും എംഎല്‍എമാരായ എസ് ശര്‍മ്മ, സികെ സദാശിവന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് വിഎസ് അച്യുതാനന്ദന് സീതാറാം യെച്ചൂരി നല്‍കിയതായും സൂചനയുണ്ട്. 13-ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും.