കരിങ്കൊടി കാണിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ നാട്ടില്‍ വികസനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

single-img
1 March 2016

New

കരിങ്കൊടി കാണിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ നാട്ടില്‍ വികസനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമമ്ന്‍ചാണ്ടി. സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തനിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയായാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

കേരളത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും, അതിപ്പോള്‍ മുടക്കമില്ലാതെ നടന്നുവരികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പക്ഷേ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ, കരിങ്കൊടി കാട്ടിയതുകൊണ്ടോ നാട്ടില്‍ വികസനം വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വിശദമാക്കുന്നു.

തിരുവനന്തപുരത്ത് ഇന്നു രാവിലെ നടന്ന മുഖ്യമന്ത്രിയുടെ രണ്ടു പരിപാടികളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.