ഓസ്‌കാര്‍ വേദിയില്‍ മുന്‍വിധികളെ കാറ്റില്‍പ്പറത്തി മാഡ് മാക്‌സ് കുതിക്കുന്നു; മികച്ച നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ, നടി ബ്രീ ലാര്‍സണ്‍

single-img
29 February 2016

mad-max-fury-road-image-the-war-rig

ഒടുവില്‍ ലോകമെങ്ങുമുള്ള ആരാധകരെ ആഹ്‌ളാദത്തിലാക്കി ലിയനാര്‍ഡോ ഡികാപ്രിയോക്ക് അഭിനയ ജീവിതത്തിലെ മികച്ച നടനുള്ള ആദ്യ ഓസ്‌കര്‍. മികച്ച നടിയായി ബ്രീ ലാര്‍സനെയും തെരഞ്ഞെടുത്തു. സ്പോട്ട്ലൈറ്റാണ് മികച്ച ചിത്രം.

മികച്ച കോസ്റ്റിയൂം ഡിസൈന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിംഗ്, എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, സിണ്ട് മിക്സിങ് തുടങ്ങിയ പുരസ്‌കാരങ്ങളാണ് മാഡ് മാക്സ് ഇതുവരെ നേടിയത്.

ലോക സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇനരിറ്റുവിന്റെ ഡികാപ്രിയോ ചിത്രം ‘റെവനന്റി’നെ അട്ടിമറിച്ചാണ് ‘മാഡ് മാക്സിന്റെ മുന്നേറ്റം.

കത്തോലിക്ക സഭയിലെ വൈദികര്‍ നടത്തിയ ബാലപീഡനങ്ങളെ ആസ്പദമാക്കിയൊരുക്കിയ സ്പോട്ട് ലൈറ്റ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം ലഭിച്ചു. മികച്ച അവലംബിത തിരക്കഥയ്ക്കുളള പുരസ്‌കാരം ദ ബിഗ് ഷോട്ടിനാണ് ലഭിച്ചത്.

ഹോളിവുഡ് താരം ക്രിസ് റോക്കാണ് കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയറ്ററില്‍ നടക്കുന്ന പരിപാടിയുടെ അവതാരകന്‍. ബോളിവുഡില്‍ നിന്നും പ്രിയങ്ക ചോപ്ര അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം- സ്പോട്ട്ലൈറ്റ്,

നടന്‍- ലിയനാര്‍ഡോ ഡികാപ്രിയോ

നടി- ബ്രീ ലാര്‍സണ്‍ (റൂം)

സംവിധായകന്‍- അലസാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റു

ഒറിജിനല്‍ സോങ്- ‘റൈറ്റിങ്സ് ഓണ്‍ ദി വാള്‍’ (സ്പെക്റ്റര്‍)

ഒറിജിനല്‍ സ്‌കോര്‍- ദി ഹെയ്റ്റ്ഫുള്‍ എയ്റ്റ്

വിദേശഭാഷാചിത്രം- സണ്‍ ഓഫ് സോള്‍

ആക്ഷന്‍ ഹ്രസ്വചിത്രം- സ്റ്റററര്‍

ഡോക്യുമെന്ററി- അമി

ഹ്രസ്വ ഡോക്യുമെന്ററി- എ ഗേള്‍ ഇന്‍ ദി റിവര്‍: ദി പ്രിന്‍സ് ഓഫ് ഫൊര്‍ഗീവ്നസ്

സഹനടന്‍- മാര്‍ക് റൈലാന്‍സ്

അനിമേഷന്‍ ചിത്രം- ഇന്‍സൈഡ് ഔട്ട്

അനിമേഷന്‍ ഷോര്‍ട്ട് ഫിലിം- ബെയര്‍ സ്റ്റോറി

വിഷ്വല്‍ എഫക്ട്സ്- എക്സ് മെഷീന

സൗണ്ട് മിക്സിങ്- മാഡ് മാക്സ്: ഫ്യൂരി റോഡ്

സൗണ്ട് എഡിറ്റിങ്- മാഡ് മാക്സ്: ഫ്യൂരി റോഡ്

എഡിറ്റിങ്- മാഡ് മാക്സ്: ഫ്യൂരി റോഡ്

ഛായാഗ്രഹണം- ഇമ്മാനുവല്‍ ലുബെസ്‌കി (ദി റെവനന്റ്)

മേക്കപ്പ് ആന്റ് ഹെയര്‍ സ്‌റ്റൈലിങ്- മാഡ് മാക്സ്: ഫ്യൂരി റോഡ്

പ്രൊഡക്ഷന്‍ ഡിസൈന്‍- മാഡ് മാക്സ്: ഫ്യൂരി റോഡ്

കോസ്റ്റിയൂം ഡിസൈന്‍- മാഡ് മാക്സ്: ഫ്യൂരി റോഡ്

സഹനടി- അലീസിയ വികന്ദര്‍

അവലംബിത തിരക്കഥ- ദി ബിഗ് ഷോര്‍ട്ട്

തിരക്കഥ- സ്പോട്ട്ലൈറ്റ്