കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
29 February 2016

kanhaiya-kumar-jnu_650x400_71455705297

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഉമര്‍ ഖാലിദ്, എസ്എആര്‍ ഗീലാനി എന്നിവര്‍ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി തള്ളുകയായിരുന്നു.

കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി. അഫ്സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകം ആണെന്ന പരാമര്‍ശത്തിന് എതിരെ ആയിരുന്നു സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി അല്‍പ്പസമയത്തിനകം പരിഗണിക്കും.