പ്രധാനമന്ത്രിയുടെ വിദേശ പര്യടനം മാര്‍ച്ച് 30ന് തുടങ്ങും;സൗദി അറേബ്യ,ബെൽജിയം,യു.എസ് എന്നീ രാജ്യങ്ങളിലേയ്ക്കാണു സന്ദർശനം

single-img
29 February 2016

modi-foreign-tours-details-explainedപ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിനൊരുങ്ങുന്നു. മാര്‍ച്ച് അവസാനത്തോടെ സൗദി അറേബ്യ,ബെൽജിയം,യു.എസ് എന്നീ രാജ്യങ്ങളിലേയ്ക്കാണു സന്ദർശനം തുടങ്ങുക.

മാര്‍ച്ച് 30ന് ബെല്‍ജിയത്തിലേക്കു പുറപ്പെടും. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. മാര്‍ച്ച് 31ന് യു.എസില്‍ നടക്കുന്ന ആണവസുരക്ഷ ഉച്ചകോടിയിലെത്തും. ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി സൗദി അറേബ്യയിലെത്തും