വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി താനാരേയും ചതിച്ചിട്ടില്ലെന്ന് നടി മേഘ്നാ രാജ്.

single-img
27 February 2016

f3090288b391de33370d4c3f3f2f65bf

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ചതിച്ചെന്ന ആരോപണത്തിനെതിരെ നടി മേഘ്നാ രാജ്. ഈ ആരോപണം ഉന്നയിച്ചിരിക്കുന്ന ജനാർദ്ധനനെന്നയാളെ എനിക്ക് അറിയില്ല. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി താനാരേയും ചതിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.
എന്തിനാണ് ഇത്തരമൊരു നീക്കം എനിക്കെതിരെ നടത്തിയതെന്നും അറിയില്ല. ആരെയും പഴിക്കാനില്ല. പക്ഷേ എനിക്കാകെ ഷോക്ക് ആയിപ്പോയി ഈ വിഷയമെന്നും മേഘന പറഞ്ഞു.

പരാതിയ്ക്കെതിരെ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും മേഘന പറഞ്ഞു.ഒരു കാരണവുമില്ലാതെ ആർക്കെങ്കിലും എതിരെ പരാതി കൊടുത്ത് അവരെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം ഒരിക്കലും അനുവദിക്കാൻ പാടില്ല. അതുകൊണ്ടാണ് ഞാൻ കേസുമായി മുന്നോട്ടു പോകുന്നത്. കര്‍ണാടക ഫിലിം ചേംബറിൽ ഇന്നലെ പരാതി നൽകിയിരുന്നു. തെലുങ്ക് ഇൻഡസ്ട്രി എനിക്കൊപ്പമുണ്ട്. ഫിലിം ചേംബറിലെ ഉന്നതർക്കൊപ്പം പോയി നാളെ കർണാടക ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും മേഘന പറഞ്ഞു