അധികം താമസിയാതെ ജനഗണമനയ്ക്കു പകരം വന്ദേമാതരം ദേശീയഗാനമാക്കേണ്ടി വരുമെന്ന് പ്രഫസറും ചരിത്രകാരനുമാനുമായ ടാനിക സര്‍ക്കാര്‍

single-img
26 February 2016

maxresdefault

‘ജനഗണമന’ യ്ക്ക് ദേശീയഗാനമെന്ന പദവി നഷ്ടമാകുമെന്ന് ടാനിക സര്‍ക്കാര്‍. വര്‍ഷങ്ങളായി ഇന്ത്യാക്കാര്‍ നെഞ്ചിലേറ്റിയിട്ടുള്ള ‘ജനഗണമന’ യ്ക്ക് പകരം വന്ദേമാതരം ദേശീയഗാനമായി ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ജെഎന്‍യുവില്‍ നിന്നും വിരമിച്ച പ്രഫസറും ചരിത്രകാരനുമാനുമായ ടാനിക സര്‍ക്കാര്‍ രപസ്ഥാവനയുമായി രംഗശത്തത്തിയിട്ടുള്ളത്. ൃ

വലതുപക്ഷ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടാല്‍ അക്കാര്യം നടപ്പാകുമെന്നാണ് അവര്‍ സൂചിപ്പിച്ചത്. ദീര്‍ഘകാലമായി വലതുപക്ഷ ഗ്രൂപ്പുകള്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ജനഗണമന ദേശീയഗാനമായി അധികാലം നില്‍ക്കുമെന്ന് കരുതാനാകില്ലെന്നും അവര്‍ പറഞ്ഞു.

അഫ്സല്‍ ഗുരു പ്രശ്നത്തില്‍ ജെഎന്‍യുവിനെ ദേശവിരുദ്ധമാക്കി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ സര്‍വ്വകലാശാ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ അഞ്ചാമത്തേതായ ‘ഗാന്ധിനേഷന്‍’ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു സര്‍ക്കാര്‍ ഈ നിരീക്ഷണം നടത്തിയത്.