ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും 50 ശതമാനം പീഡനങ്ങള്‍ക്കും പിന്നില്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണെന്ന് എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ

single-img
26 February 2016

10484768_286353101548377_

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും 50 ശതമാനം പീഡനങ്ങള്‍ക്കും പിന്നില്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണെന്ന് വിവാദ എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ. ജെ.എന്‍.യുവിലെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശാസിച്ചതിന് പിന്നാലെയാണ് ജെഎന്‍യുവിനെതിരെ വീണ്ടും അധിക്ഷേപ പ്രസ്താവനയുമായി എംഎല്‍എ രംഗത്തെത്തിയത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡല്‍ഹി വനിതാ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഎന്‍യു ക്യാംപസ് ലൈംഗികതയുടെയും, മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്ന് പറഞ്ഞ അഹൂജ ഇതിനുളള തെളിവായി സിഗററ്റ് കുറ്റികള്‍, ഗര്‍ഭ നിരോധന ഉറകള്‍, ബീഡിയുടെ അവശിഷ്ടങ്ങള്‍, എല്ലിന്‍ കഷണങ്ങള്‍ എന്നിവ കണ്ടെത്തിയെന്നും വെളിപ്പെടുത്തിയിരുന്നു. അതേസമയം അഹൂജ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോകള്‍ പുറത്തുവിട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.