ജെ.എന്‍.യുവില്‍ മഹിഷാസുര ദിനാഘോഷത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് ബിജെപി എംപി ഉദിത് രാജ്

single-img
26 February 2016

Udit-RaJ

ജെ.എന്‍.യുവില്‍ മഹിഷാസുര ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു എന്ന് വെളിപ്പെടുത്തി ബിജെപി എംപി ഉദിത് രാജ് രംഗത്തെത്തി. ജെഎന്‍യു വിഷയത്തില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ വിവാദമായ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികള്‍ മഹിഷാസുര ദിനം ആഘോഷിച്ചത് വലിയ അപരാധമായി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് 2013 ഒക്ടോബറില്‍ ജെഎന്‍യുവില്‍ നടന്ന താന്‍ പങ്കെടുത്തതെന്ന് കാട്ടി ഉദിത് രാജ് രംഗത്തെത്തിയത്. ഇതോടെ ബിജെപി വെട്ടിലായി.

സ്വന്തം എംപിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ബിജെപിയെ കൂടുതല്‍ കുഴപ്പത്തിലായിരിക്കുകയാണ്. എന്നാല്‍, താന്‍ അന്ന് ബിജെപി അംഗമായിരുന്നില്ലെന്നാണ് വിവാദത്തില്‍ നിന്ന് തടിയൂരാനായി ഉദിത് രാജ് പറയുന്നുണ്ട്. ഡോ ബി ആര്‍ അബേദ്ക്കറിന്റെ ആശയങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹത്തിനെതിരായി നീങ്ങാന്‍ എനിക്കെങ്ങിനെ കഴിയുമെന്നും എം. പി. ചോദിക്കുന്നു.

അന്ന് താന്‍ ഒരു ആക്റ്റിവിസ്റ്റായിരുന്നുവെന്നും പിന്നീട് മാറിയെന്നും വ്യക്തമാക്കിയ ബിജെപി എംപി വിഡ്ഢികളും മരിച്ചവരും മാത്രമാണ് സ്വന്തം നിലപാടുകളെ കാലാനുസൃതമായി മാറ്റാത്തത് എന്നും അവകാശപ്പെട്ടു.