പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച കുറ്റത്തിന് എം.എം മണിക്കെതിരെ കേസെടുത്തു

single-img
24 February 2016

mm mani

പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ സി.പി.എം നേതാവ് എം.എം.മണിക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്തെന്ന പേരിലാണ് പ്രിന്‍സിപ്പാളിനെ അധിക്ഷേപിക്കുന്ന രീതിയില്‍ മണി പ്രസംഗം നടത്തിയത്.

വിവാദ പ്രസംഗം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടികള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു നടന്നത്. ഇടുക്കി എസ്.ഐ തന്തയക്ക് പിറക്കാത്തവനാണെന്നും പൈനാവ് പോളിടെക്നിക്കിലെ പ്രിന്‍സിപ്പലിന് ഒരുമാതിരി സൂക്കേടാണെന്നുമാണ് മണി പ്രസംഗിച്ചത്.

എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തില്ലെന്ന പേരില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്.