മതേതരത്വത്തിന്റെ ശരിക്കും മാതൃകയായി കൊച്ചുകേരളത്തിന്റെ തലസ്ഥാനനഗരി

single-img
23 February 2016

Manakkadu

രാജ്യത്തു തന്നെ മതേതരത്വത്തിന്റെ മാതൃകയായി മാറുകയാണ് ഈ കൊച്ചു കേരളത്തിന്റെ സംസ്ഥാന തലസ്ഥാനം. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാലില്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് മതസൗഹാര്‍ദ്ദത്തിന്റെ തണലേകി ആഘോഷമാക്കുകയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍. ഉള്ളുരുകി പ്രാര്‍ത്ഥിച്ച് പൊങ്കാലയിടുന്ന സ്ത്രീജനങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ പോലും ഇവര്‍ വിട്ടു നല്‍കുന്നു. ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല ഈ മതേതരത്വത്തിന്റെ സൗഹൃദം. വര്‍ഷങ്ങളായി തിരുവനന്തപുരത്തെത്തുന്നവര്‍ അനുഭവിക്കുന്ന ഒരുകാര്യം കൂടിയാണിത്.

ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം, മണക്കാട്ടെ വലിയ മുസ്ലിം പള്ളിയുടെ നേതൃത്വത്തില്‍ പൊങ്കാലയിടാനെത്തുന്നവര്‍ക്കായി പള്ളിയുടെ പാര്‍ക്കിങ് ഏരിയ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. മാരതമല്ല പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്കു വിശ്രമിക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കുമെല്ലാമുള്ള സൗകര്യം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുകയും പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ട് പൂര്‍ണമായി ഒഴിപ്പിച്ചു പൊങ്കാലയ്ക്കു സൗകര്യമൊരുക്കിക്കൊടുക്കുയും ചെയ്തു. പൊങ്കാലയ്‌ക്കെത്തുന്ന പൊലീസുകാര്‍ കഴിഞ്ഞ 10 ദിവസമായി താമസിക്കുന്നതു പള്ളിയുടെ മദ്രസ ഹാളിലാണ്. പൊങ്കാലയിടാശനത്തുന്നവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാന്‍ പൊങ്കാലക്കലങ്ങളില്‍ നിറയ്ക്കാന്‍ വേണ്ടത്രയും വെള്ളവും പള്ളിയില്‍ ശേഖരിച്ചുകഴിഞ്ഞു.

പൊങ്കലയോടനുബന്ധിച്ച് നഗരസഭയുടെ പ്ലാസ്റ്റിക് വിമുക്ത പരിപാടിക്കായി പ്ലേറ്റുകള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമായി ഒരാഴ്ചയോളം കൗണ്ടര്‍ പ്രവര്‍ത്തിച്ചതു പള്ളിയിലായിരുന്നു. മണക്കാട് പള്ളി മാത്രമല്ല അട്ടക്കുളങ്ങര ജുമാ മസ്ജിദും ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ.ങളുമായി മുന്‍പന്തിയില്‍ തന്നെയുണ്ട്. മണക്കാട് പൊങ്കാലയിടാനെത്തിയ അയ്യായിരത്തോളം പേര്‍ക്ക് കഴിഞ്ഞദിവസം രാത്രി കഞ്ഞിയും പുഴുക്കുമായി സാഗര ഗാനമേള സംഘത്തിന്റെ ഉടമയായ നസീറിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം പ്രവര്‍ത്തകരെത്തിയിരുന്നു. അവരുടെ നേതൃത്വത്തില്‍ തന്നെ രാവിലെ പൊങ്കാലയ്ക്കു മുമ്പ്് ഇഡ്ഡലിയും സാമ്പാറും രസവടയും ഏത്തപ്പഴവും നല്‍കി.

ക്ഷേത്രത്തിനു സമീപത്തെ സ്ഥലങ്ങളായ മണക്കാട്, അട്ടക്കുളങ്ങര മേഖലയിലെ ഒട്ടേറെ മുസ്ലിം കുടുംബങ്ങള്‍ താമസ, ഭക്ഷണ സൗകര്യങ്ങള്‍ പൊങ്കാലയിടാനെത്തുന്നവര്‍ക്കായി ഇത്തവണയും ഒരുക്കുന്നുണ്ട്. അതില്‍തന്നെ ചാലയിലെ പച്ചക്കറി വ്യാപാരിയായ അസീമിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറേയണ്ടതാണ്ടതാണ്. വര്‍ഷങ്ങളായി സ്വന്തം വീട് പൊങ്കാലദിവസങ്ങളില്‍ വരുന്നവര്‍ക്കായി വിട്ടുകൊടുക്കുന്നഅസീം ഈ വര്‍ഷം പൊങ്കാലയിടാനെത്തുന്നവര്‍ക്കു ദാഹമകറ്റാന്‍ ടണ്‍കണക്കിനു തണ്ണിമത്തനാണ് വീട്ടുമുറ്റത്ത് ിറക്കിയിരിക്കുന്നത്.