ക്ഷേത്രത്തിലെ ഉത്സവത്തിന് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരി അറസ്റ്റില്‍

single-img
23 February 2016

Item dance Poojari

ക്ഷേത്രത്തിലെ ഉത്സവത്തിന് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരി അറസ്റ്റില്‍. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ തേകാലിലുള്ള ക്ഷേത്രത്തിലാണ് അപമാനകരമായ സംഭവം. ക്ഷേത്രത്തിന്റെ ആറാം പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കിടയ്ക്കാണ് പൂജാരിയുടെ നേതൃത്വത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചത്.

ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിക്കുന്നു എന്ന് ജനങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പരിപാടി നിറുത്തിവയ്ക്കാനും അനുമതി പത്രം കാണിക്കാനും ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ പൂജാരിയും രണ്ട് യുവാക്കളും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. യുവാക്കളും പൂജാരിയും ചേര്‍ന്ന് പോലീസിനെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

തുടര്‍ന്ന് ഇന്‍സ്പെകട്റുടെ നേതൃത്വത്തില്‍ പോലീസ് എത്തുകയും പോലീസുകാരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്ന വിവരമറിഞ്ഞ് രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പൂജാരിയെയും രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.