കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലെ 10 ഇന്ത്യക്കാരെ നൈജീരിയന്‍ നാവികസേന രക്ഷപെടുത്തി

single-img
22 February 2016

Maximus-ship

ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലെ 10 ഇന്ത്യക്കാരെ നൈജീരിയന്‍ നാവിക സേന രക്ഷപെടുത്തി. എന്നാല്‍ ഒരു ഇന്ത്യക്കാരനെയും പാക്കിസ്ഥാന്‍കാരനെയും ഇനിയും രക്ഷപെടുത്തേണ്ടതുണ്ടെന്നും ഇവരുടെ മോചനത്തിനായി ശ്രമിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് കടല്‍കൊള്ളക്കാര്‍ മാക്‌സിമസ് എന്ന കപ്പല്‍ തട്ടിയെടുത്തത്. സംഭവം അറിഞ്ഞയുടനെ ഘാനയോടും നൈജീരിയയോടും ഈ കപ്പലിനെ പിന്തുടരുവാന്‍ ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു.