രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കാന്‍ ഭരണകൂടം വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പ്രതാപ് പോത്തന്‍

single-img
22 February 2016

Pratap

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കാന്‍ ഭരണകൂടം വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് സീന്യൂസ് വ്യാജ വീഡിയോ നിര്‍മ്മിച്ചുവെന്ന് ആരോപിച്ച് ചാനലില്‍നിന്ന് ജോലി രാജിവെച്ച മാധ്യമപ്രവര്‍ത്തകന്റെ വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രതാപ് പോത്തന്‍ വിമര്‍ശനം ഉന്നയിച്ചത്.

യുദ്ധത്തിന്റെ രാജ്യദ്രോഹക്കുറ്റത്തിന്റെ ഭീഷണി ഉയര്‍ത്തുക, പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക, രാജ്യസ്നേഹം നിര്‍മ്മിക്കുക തുടങ്ങിയവയാണ് ഇപ്പോഴത്തെ ഭരണത്തിന്റെ നയങ്ങളെന്ന് പ്രതാപ് പോത്തന്‍ സപറയുന്നു. നമുക്ക് യുദ്ധം വേണ്ട, നമ്മുടെ സൈനികര്‍ കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നുമില്ല. പക്ഷെ ആരാണ് ഇതിനൊക്കെ ഉത്തരവിടുന്നത്?- അദ്ദേഹം ചോദിക്കുന്നു.

രാജ്യത്തിന് വേണ്ടി മരിച്ച് ആരും യുദ്ധം ജയിച്ചിട്ടില്ല, അവന്‍ ജയിച്ചിട്ടുള്ളത് എതിരാളിയായ പാവത്തിനെ അവന്റെ രാജ്യത്തിന് വേണ്ടി മരിക്കാന്‍ ഒരുക്കിയിട്ടാണ്- എന്ന ജനറല്‍ ജോര്‍ജ് എസ് പാറ്റണിന്റെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്.