ജനഗണമന ഓര്‍മ്മിപ്പിക്കുന്നത് ബ്രിട്ടീഷ് ഭരണത്തെ; വിഖ്യാത കവി നീരജ്

single-img
22 February 2016

Gopaldas-Neeraj

ഇന്ത്യയുടെ ദേശീയ ഗാനമാണ് ‘ജനഗണമന’ യെങ്കിലും അത് ഓറമ്മിപ്പിക്കുന്നത് ബ്രിട്ടീഷ് ഭരണകാലഘട്ടത്തെയാണ് വിഖ്യാത ഹിന്ദി കവി ഗോപാല്‍ദാസ് നീരജ്. ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പാണ് ജനഗണമന. അതിനു പകരം വന്ദേമാതരം, ജന്‍ഡാ ഊന്‍ചാ രഹേ ഹമാരാ ഇവയില്‍ ഒന്ന് ദേശീയ ഗാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇംഗ്ലീഷില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വലിയ കാര്യവും അങ്ങനെയല്ലാത്തത് ചെറിയ കാര്യവുമാകുന്നത് കോളനി സംസ്‌കാരത്തിന്റെ ആലസ്യത്തില്‍ കഴിയുന്നവര്‍ക്കാശണന്നും അദ്ദേഹം പറഞ്ഞു. ആദ്യ കാലത്ത് താന്‍ ഇംഗ്ലീഷിലാണ് എഴുതിയിരുന്നതെന്നും പിന്നീട് അത് മാറ്റുകയായിരുന്നെന്നും പദ്മഭൂഷന്‍ ജേതാവായ നീരജ് പറഞ്ഞു. തന്റെ ആ മാറ്റത്തിന് കാരണം ഹരിവംശ്‌റായ് ബച്ചനാണ്. അദ്ദേഹമാണ് തന്നോട് മാതൃഭാഷയില്‍ കവിത എഴുതണമെന്ന് നിര്‍ദേശിച്ചത്. നീരജ് പറഞ്ഞു.