രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ സംഘപരിവാര്‍ അനുകൂലികളും അഭിഭാഷകരും പാട്യാല കോടതിയില്‍ ആക്രമിച്ചത് ആസൂത്രിതമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

single-img
20 February 2016

kann

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല്‍ഗുരു അനുസമരണം നടത്തിയെന്ന് പേരില്‍ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ സംഘപരിവാര്‍ അനുകൂലികളും അഭിഭാഷകരും പാട്യാല കോടതിയില്‍ ആക്രമിച്ചത് ആസൂത്രിതമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.

ുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു അക്രമമെന്ന് വിശദീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ കമ്മീഷനു സമര്‍പ്പിച്ചു. കനയ്യ കുമാറിനെതിരേ പട്യാല കോടതിയില്‍ നടന്ന ശാരീരിക ആക്രമണം അഭിഭാഷകരുടെ വേഷം ധരിച്ച ചിലര്‍ മുന്‍കൂട്ടി പദ്ധതിയിട്ടതനുസരിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതിയില്‍വച്ച് കനയ്യക്ക് ശാരീരിക ആക്രമണം നേരിട്ട കനയ്യയെ രക്ഷിക്കുന്നതിനായി സംഭവ സ്ഥലത്തുണ്ടായ പോലീസ് ചെറുവിരല്‍ അനക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.