അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ ക്യാന്റിനില്‍ ബീഫ് ബിരിയാണി വിതരണം ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധം

single-img
20 February 2016

1413783343amu4

ബീഫ് ബിരിയാണി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ ക്യാന്റിനില്‍ വിതരണം ചെയ്തതിനെച്ചൊല്ലി വിവാദം. എ.എം.യു മെഡിക്കല്‍ കോളജിലെ ക്യാന്റിനില്‍ ബീഫ് ബിരിയാണി വിതരണം ചെയ്തുവെന്നാരോപിച്ച് വാട്സ്ആപ്പില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.

എ.എം.യു മെഡിക്കല്‍ കോളജ് ക്യാന്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മേയര്‍ ശകുന്തള ഭാരതിയുടെ നേതൃത്വത്തില്‍ പോലീസ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. വിതരണം ചെയ്തത് പോത്തിറച്ചി അല്ലെന്നും പശു മാംസമാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തു വന്നതോടെ യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം ശക്തമായി. സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന്് പോലീസ് അറിയിച്ചു.

എന്നാല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പശുവിറച്ചി വിതരണം ചെയ്തുവെന്ന ആരോപണം നിഷേധിച്ചു. യൂണിവേഴ്സിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള മനപൂര്‍വമായ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും യൂണിവേഴ്സിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.