ജാമ്യത്തിനായി കനയ്യ കുമാറിനു ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

single-img
19 February 2016

kanhaiyakumar_19022016

ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനു ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യത്തിനായി കനയ്യ കുമാറിനു ഹൈക്കോടതിയെ സമീപിക്കാമെന്നും നേരിട്ട് കേസ് പരിഗണിക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തനിക്കെതിരേ ഡല്‍ഹി പോലീസ് ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നും കേസില്‍ അന്തിമ വിധി വരുന്നതുവരെ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.