ജെ.എന്‍.യു. വിവാദം; രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതിയെ കാണും

single-img
18 February 2016

Congress Leader Rahul Gandhi at JNU in the to support JNU students on the issue of Anti National slogans came out in the new, in New Delhi on Saturday. EXPRESS PHOTO BY PRAVEEN KHANNA 13 02 2016.

ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിലും സ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിലും ദില്ലിയില്‍ ക്രമസമാധാനം പൂര്‍ണ്ണമായും ഇല്ലാതായെന്ന് ധരിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും.ജെ എന്‍ യു സംഭവത്തെ ശക്തമായ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇന്ന് ഉച്ചയോടെയാകും സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക.. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലി മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഉച്ചയ്ക്ക് രണ്ട് മണിക്ക് രാഷ്ട്രപതിയെ കാണുന്നുണ്ട്