ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പോലീസ് പിന്‍വലിക്കും

single-img
18 February 2016

kanhaiyakumar_18022016

ജെഎന്‍യു കാംപസില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തില്‍ തെളിവുകള്‍ നല്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പോലീസ് പിന്‍വലിക്കുമെന്ന് റിപ്പോറട്ട്. പോലീസിന്റെ പുതിയ തീരുമാനമിതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.

അതേസമയം, കനയ്യ കുമാറിനെതിരേ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്്‌ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു. ജെഎന്‍യു കാംപസില്‍ ഫെബ്രുവരി ഒമ്പതിനു നടന്ന പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ദേശീയ ടിവി ചാനലുകള്‍ക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ട്.

പോലീസിന്റെ കൈവശം ദൃശ്യങ്ങളുണ്്‌ടെങ്കിലും അതിലെ ശബ്ദം വ്യക്തമല്ല. ഇതിനാല്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചോ എന്ന് ഉറപ്പിക്കാനാവില്ല. ഇതാണ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.