സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍;സിറിയയിലേക്ക് സൈന്യത്തെ അയച്ചാല്‍ സൗദിയെ തകര്‍ക്കും

single-img
18 February 2016

syria1_2216336bസിറിയയിലേക്ക് കരയുദ്ധത്തിനായി സൈന്യത്തെ അയക്കരുതെന്ന് സൗദി അറേബ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫാണ് സൗദിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.’സിറിയ ഒരു പരമാധികാര രാഷ്ട്രമാണ്. അവിടെ ഒരു ഭരണാധികാരിയുണ്ട്. ആ രാജ്യത്തേയ്ക്ക് സൈന്യത്തെ അയക്കുന്നവര്‍ ആരായാലും അത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണ്’ സരീഫ് പറയുന്നു.

സൗദിയുടെ നീക്കത്തെ ശക്തമായി വിമര്‍ശിയ്ക്കുന്നതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതം സൗദി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഇറാന്‍ വിദേശകാര്യ മന്ത്രി നല്‍കി.