ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

single-img
17 February 2016

Kanhaiya_Kumar_2734474g

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ അറസ്റ്റിലായ കനയ്യ കുമാറിന്റെ മോചനത്തിനായി ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും നടത്തുന്ന സമരം തുടരുന്നസാഹചര്യത്തിലാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയം ഇത്തരത്തിലൊരു അഭിപ്രായയവുമായി രംഗത്തെത്തിയിരിക്കുന്നത്.

കസ്റ്റഡികാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന് കനയ്യ കുമാറിനെ ഇന്ന് വൈകിട്ടോടെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തെ വിട്ടയയ്ക്കണ മെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

കനയ്യ കുമാറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാതിയിരുന്നു ഡല്‍ഹി പോലീസ് മേധാവി ബി.എസ് ബസ്സിയുടെ അവകാശവാദവും. എന്നാല്‍ വിശ്വസനീയ കേന്ദ്രത്തില്‍ നിന്നുമുള്ള വിവരമെന്നതില്‍ കവിഞ്ഞ് തെളിവുകളൊന്നും ഡല്‍ഹി പോലീസ് ഹാജരാക്കിയില്ല. രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്ന പരിപാടിയുടെ സംഘാടകന്‍ കനയ്യ കുമാര്‍ അല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനിൽ നിന്ന് വിട്ട്പോയ പ്രവര്‍ത്തകരാണ് അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. സി.പി.ഐ മാവോയിസ്റ്റിന്റെ വിദ്യാര്‍ഥി സംഘമാണ് ഡിഎസ്‌യു. എന്നാല്‍, കനയ്യ കുമാര്‍ എ.ഐ.എസ്.എഫ് നേതാവാണ്.