വീരമൃത്യു വരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയും ജയലളിതയുടെ ഫോട്ടോയുമായി മന്ത്രി

single-img
17 February 2016

siachen-martyr-funeral-jayalalithaa_650x400_51455687013സിയാച്ചിനിലെ ഹിമപാതത്തില്‍ വീണ് വീരമൃത്യു വരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയും ജയലളിതയുടെ ഫോട്ടോയുമായി തമിഴ്നാട് മന്ത്രി.സിപോയ് ജി. ഗണേശന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ തമിഴ്‌നാട് മന്ത്രി നടത്തിയ ശ്രമം വിവാദമായി.സംസ്ക്കാര ചടങ്ങിനെത്തിയ മന്ത്രി വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.ഇതിന്റെ ക്രഡിറ്റ് ജയലളിതയ്ക്ക് നൽകാനാണു ജയലളിതയുടെ ചിത്രം ഉയർത്തിക്കാട്ടി വിവാദത്തിൽ പെട്ടത്.

ആയിരങ്ങളാണ് വീരജവാന് ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി മന്ത്രി സെല്ലൂര്‍ രാജുവാണ് ആദരമര്‍പ്പിക്കാന്‍ എത്തിയത്. ജില്ലാ കലക്ടര്‍ വീരാ രാഘവ റാവുവിനൊപ്പമെത്തിയ അദ്ദേഹം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്കും കുടുംബത്തിന് കൈമാറി

അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ മന്ത്രിയും കലക്ടറും തയാറായില്ല. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വിതരണം ചെയ്യാനെത്തിച്ച ദുരിതാശ്വാസ വസ്തുക്കളില്‍ ജയലളിതയുടെ ചിത്രം പതിച്ചതും വിവാദമായിരുന്നു.