കലാപം നടന്ന മുസാഫര്‍നഗറില്‍ ബിജെപിക്ക് ജയം;ദയൂബന്ദില്‍ കോണ്‍ഗ്രസ്

single-img
16 February 2016

CONGRESS-BJP-BIG-5-MAYവര്‍ഗീയ കലാപം നടന്ന മുസാഫര്‍ നഗറില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. . മുസാഫര്‍നഗറിലെ നിയമസഭാ സീറ്റ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 6000 ഓളം വോട്ടുകള്‍ക്കാണ് ബിജെപിയുടെ കപില്‍ ദേവ് അഗര്‍വാള്‍ വിജയിച്ചത്.

അതേ സമയം സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദ്‌ കോണ്‍ഗ്രസ് പിടിച്ചെടുത്തു. 3400 വോട്ടുകള്‍ക്കാണ് എസ്.പിയുടെ കുത്തക സീറ്റായിരുന്ന ദയൂബന്ദ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദയൂബന്ദിലെ വിജയം യു.പിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്നതാണ്.

ഉത്തര്‍പ്രദേശിലെ ഏറ്റവും വര്‍ഗിയ പ്രശ്‌നങ്ങളുള്ള പ്രദേശമായി കണക്കാക്കുന്ന മുസാഫിര്‍ നഗറില്‍ 2013 ല്‍ രൂക്ഷമായ വര്‍ഗീയ കലാപവും നടന്നിരുന്നു. 44% വോട്ടുകളാണു ഇവിടെ പോൾ ചെയ്തത്