രാമായണ സാഹിത്യ പരീക്ഷയില്‍ സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹിലയ്ക്ക് ഒന്നാംസ്ഥാനം

single-img
13 February 2016

Fathimath

അറിവിന് ജാതിയും മതവും മാനദണ്ഡമല്ലെന്ന് തെളിയിക്കുകയണ് സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹില. ഭാരത സംസ്‌കൃതി പ്രതിഷ്ഠാന്‍ 2015 നവംബറില്‍ നടത്തിയ രാമായണം പരീക്ഷയില്‍ പുട്ടൂര്‍ താലൂക്കില്‍ മറ്റു വിദ്യാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ഈ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തിയത്.

പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടിയാണ് ഫാത്തിമത്ത് ഒന്നാം സ്ഥാനത്തെത്തിയത്. രാമായണത്തിലെ സാഹിത്യത്തെ ആസ്പദമാക്കിയാണ് പരീക്ഷ നടത്തുന്നത്. ഫാക്ടറി ജോലിക്കാരനായ ഇബ്രാഹിമിന്റെ മകളാണ് ഫാത്തിമത്ത്. ഫത്തിമതിനെ അമ്മാവനാണ് രാമായണവും മഹാഭാരതവും പഠിപ്പിച്ചത്.

ഭാരതത്തിന്റെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അമ്മാവന്റെ ശിക്ഷണത്തില്‍ ഹൃദിസ്ഥമാക്കിയതിന്റെ കരുത്തിലാണ് ഭാരത സംസ്‌കൃതി പ്രതിഷ്ഠാന്‍ നടത്തിയ പരീക്ഷയില്‍ പങ്കെടുക്കാന്‍ ഫാത്തിമത് തയ്യാറെടുത്തത്. എന്നാല്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കാത്തതിന്റെ വിഷമത്തിലും ഫാത്തിമത്ത് വേനല്‍ക്കാലത്ത് നടക്കുന്ന മഹാഭാരത പരീക്ഷക്കായി തയ്യാറെടുക്കുകയാണ്.