ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ട് ബൈക്ക് അപകടത്തില്‍പ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുള്ളത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

single-img
13 February 2016

kerala-high-court

ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ട് ബൈക്ക് അപകടത്തില്‍പ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുള്ളത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തത് അപകടകാരണമാണെന്നു വിലയിരുത്താനാവില്ലെന്നും ഇക്കാരണത്താല്‍ നഷ്ടപരിഹാരം നിഷേധിക്കരുതെന്നും മകാടതി ഉത്തരവിട്ടു.

കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടു പാലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യംചെയ്തു പി. ജെ ജോസ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ പിആര്‍ രാമചന്ദ്ര മേനോന്‍, അനില്‍ കെ. നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെ ഞ്ചിന്റെ ഉത്തരവ്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതു മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റകരമാണ്. പക്ഷേ ഇക്കാരണത്താലാണ് അപകടം സംഭവിച്ച തെന്നു വിലയിരുത്താനാവില്ലെന്ന് ഹൈക്കോടതി സൂചിപ്പിച്ചു.

എതിര്‍ദിശയില്‍ വന്ന വാഹനം ഇടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ സാരമായി പരിക്കേറ്റു എന്നത് അപകടത്തിനുശേഷം സംഭവിച്ച കാര്യമാണ്. അപകട കാരണമാണ് നോക്കേണ്ടത്. അപകടത്തിന്റെ പ്രത്യാഘാതം മൂലമുണ്ടായ പരിക്കല്ല വിലയിരുത്തേണ്ടത്. ഹെല്‍മറ്റ് ധരി ക്കാതിരുന്നതു കൊണ്ടുണ്ടായ പരിക്ക് മരണകാരണമായി എന്നുള്ളത് ശരിതന്നെ. എന്നിരുന്നാ ലും ഹെല്‍മറ്റ് ധരിക്കാതിരുന്നതല്ല അപകടത്തിനു കാരണം. ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹെല്‍മറ്റ് ധരിക്കാത്തതു മനഃപൂര്‍വമായ അനാസ്ഥയെന്ന് കണക്കാക്കാനാവില്ല. എതിര്‍വശ ത്തുനിന്നു വന്ന വാഹനം ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചാല്‍ അതു ഹെല്‍മറ്റ് ധരിക്കാതിരുന്നതിനാലാണ് എന്നു പറയാനാവില്ലെന്നും കോടതി പറഞ്ഞു.

2007 മേയ് 11നന് നടന്ന സംഭവത്തില്‍ പാലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഹര്‍ജി പരിഗണിച്ച് 4.76 ലക്ഷം ഒന്‍പതു ശതമാനം പലിശ നിരക്കില്‍ അനുവദിച്ചിരുന്നു. ഈ തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച അപ്പീലിലാണു ഹൈക്കോടതിയുടെ ഉത്തരവ്. 4.76 ലക്ഷം രൂപയോടൊപ്പം 3.86 ലക്ഷം രൂപ കൂടി ഒന്‍പതു ശതമാനം പലിശ നിരക്കില്‍ അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു.