കേരളത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്‌ വിലാപ യാത്രകളാണെന്ന്‌ ഡി.ജി.പി ജേക്കബ്‌ തോമസ്‌

single-img
12 February 2016

jacob thomasകേരളത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്‌ വികസന യാത്രകളല്ല മറിച്ച്‌ വിലാപ യാത്രകളാണെന്ന്‌ ഡി.ജി.പി ജേക്കബ്‌ തോമസ്‌. വളര്‍ച്ച, വികസനം, സമത്വം, സമഗ്ര വികസനം, സുസ്‌ഥിര വികസനം എന്നിങ്ങനെയൊക്കെ പറഞ്ഞ്‌ യാത്ര നടത്തുന്നവര്‍ക്ക്‌ ഈ വാക്കുകളുടെ അര്‍ത്ഥം പോലും അറിയില്ല എന്നും ജേക്കബ്‌ തോമസ്‌ പറഞ്ഞു.കേരള നദീസംരക്ഷണ സമിതിയും ജില്ല ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റും സംയുകത്മായി സംഘടിപ്പിച്ച പെരിയാര്‍-മൂവാറ്റുപുഴയാര്‍ ദുരന്ത മുന്‍കരുതല്‍ ശില്‌പശാല ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.