അഫ്സല്‍ ഗുരുവിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തി കേസെടുത്തു

single-img
12 February 2016

afsal

അഫ്സല്‍ ഗുരുവിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രേഹവും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തി കേസെടുത്തു. എബിവിപി പ്രതിഷേധത്തെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് നീക്കം.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ അഫ്സല്‍ ഗുരുവിന്റെ ചരമദിനം ആചരിച്ചത്. തുടര്‍ന്ന് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. മാതൃ ഇന്ത്യയെ അപമാനിക്കുന്നതിനെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.

അഫ്സല്‍ ഗുരുവിനെ അനുസ്മരിച്ച ചടങ്ങിന് നേതൃത്വം നല്‍കിയ ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തുന്നവരെയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നവരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.