തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ചുള്ള പ്രാര്‍ഥന വേണ്ടെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി

single-img
12 February 2016

image681776x

ഇസ്ലാംമത വിശ്വാസികളുടെ പ്രധാന തീര്‍ഥകേന്ദ്രങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള പ്രാര്‍ഥന അനുവദിക്കരുതെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ആവശ്യം. ഒന്നിച്ചുള്ള പ്രാര്‍ഥന ഇസ്ലാമിക സംസ്‌കാരമല്ലെന്നു യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ അജ്മീറിലേക്ക് ആഴ്ചയില്‍ ഒരു ട്രെയിന്‍കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.യു. മുഹമ്മദ് അധ്യക്ഷനായി. പി.എ. ഇബ്രാഹിം, ജി. ഷാനവാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.