പാകിസ്ഥാനിലെ പൗരാണിക ജൈന ക്ഷേത്രം സര്‍ക്കാര്‍ ഇടിച്ചുനിരത്തി

single-img
12 February 2016

jaintemple_0

ലാഹോറിലുള്ള പൗരാണിക ജൈന ക്ഷേത്രം സര്‍ക്കാര്‍ ഇടിച്ചുനിരത്തി. സര്‍ക്കാര്‍ നടപടിയില്‍ പാകിസ്താനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് മിയന്‍ മെഹമ്മൂദ് ഉര്‍ റഷീദ് സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം നാമാവശേഷമാക്കിയ ഗവണ്‍മെന്റ് നടപടിയെ മിയന്‍ മെഹമ്മൂദ് അപലപിച്ചു. പൗരാണിക സ്മാരകം സംരക്ഷിക്കാന്‍ എന്ത് കൊണ്ടാണ് നടപടിയെടുക്കാഞ്ഞതെന്ന് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യ?പ്പെടുന്നത്.

പാകിസ്താനിലെ പഞ്ചാബ് സര്‍ക്കാരാണ് മെട്രോ നിര്‍മ്മാണത്തിന്റെ പേര് പറഞ്ഞ് സ്മാരകം ഇടിച്ച് നിരത്തിയത്. ഓറഞ്ച് ലൈന്‍ മെട്രോ ട്രെയിന്‍ പ്രോജക്ടിന് വേണ്ടിയാണ് ജൈന ക്ഷേത്രമടക്കം നിരവധി കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയത്. ഈ പ്രദേശത്ത് ടണല്‍ നിര്‍മ്മിച്ചുകൊണ്ട് ക്ഷേത്രം സംരക്ഷിക്കാമെന്ന മാര്‍ഗം പ്രതിപക്ഷം മുന്നോട്ട് വെച്ചിരുന്നു. സര്‍ക്കാര്‍ അത് അവഗണിക്കുകയായിരുന്നു.