പെപ്‌സി കുപ്പിക്കുള്ളില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ലീറ്റര്‍ പെപ്‌സിയുടെ ഒരു ബാച്ചിന്റെ വില്‍പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

single-img
11 February 2016

Pepsi

പെപ്‌സി കുപ്പിക്കുള്ളില്‍ പഴന്തുണി പോലുള്ള വസ്തു കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് രണ്ടു ലീറ്റര്‍ പെപ്‌സിയുടെ ഒരു ബാച്ചിന്റെ വില്‍പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. പാങ്ങോട് മിലിട്ടറി കന്റീനില്‍ നിന്നു വാങ്ങിയ പെപ്‌സിയിലാണ് മുകള്‍ത്തട്ടില്‍ പൊങ്ങിക്കിടക്കുന്ന തരത്തില്‍ തുണി പോലെയുള്ള സാധനം കണ്ടത്.

പെ്‌സി വാങ്ങിയ ആള്‍ ഉടന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി സാംപിള്‍ പിടിച്ചെടുക്കുകയും ആ ബാച്ചില്‍പ്പെട്ട പെപ്‌സിയുടെ വില്‍പന നിരോധിക്കുകയും ചെയ്തു. പെപ്‌സി ബോട്ടിലില്‍ അടച്ചിരുന്ന അടപ്പിന്റെ തകരാര്‍ കാരണം പൂപ്പല്‍ ബാധിച്ചു രൂപപ്പെട്ട പാടയായിരിക്കാമെന്നാണു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.