പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
10 February 2016

niyamaമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എക്സൈസ് മന്ത്രി കെ.ബാബു എന്നിവര്‍ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാബുവിനെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിച്ച സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്ളക്കാര്‍ഡുകളുമായി എത്തി മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് സ്പീക്കര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നത്തേയ്ക്ക് സഭ പിരിയുന്നതായി അറിയിച്ചു.

ഇന്നലെ തന്‍റെ വിവേചനാധികാരം ഉപയോഗിച്ച് സോളർ വിഷയം സഭയിൽ ഉന്നയിക്കാൻ അനുമതി നൽകിയതിൽ വിമർശം ഉണ്ടായെന്ന് സ്പീക്കർ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയം കെ.മുരളീധരൻ അവതരിപ്പിച്ചു