സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തുസൈനികരില്‍ ഒരാളെ ആറുദിവസത്തിനുശേഷം സൈനികര്‍ ജീവനോടെ കണ്ടെത്തി

single-img
9 February 2016

siyachn

സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തുസൈനികരില്‍ ഒരാളെ ആറുദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. മഞ്ഞുപാളികള്‍ക്കിടയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനുശേഷം 25 അടി താഴ്ചയിലാണ് മഞ്ഞില്‍പുതഞ്ഞുകിടന്ന ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെ ജീവനോടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മഞ്ഞുപാളികള്‍ക്കിടയില്‍ 25 അടി താഴ്ചയില്‍ ആറുദിവസമാണ് ഥാപ്പ കുടുങ്ങികിടന്നത്. കര്‍ണാടക സ്വദേശിയായ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം, അത്ഭുതകരമായ കണ്ടെടുക്കലാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കാണാതായ സൈനികരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. പ്രത്യേകതരം യന്ത്രങ്ങളുടെ സഹായത്തോടെ, ദിശാനിര്‍ണയം നടത്തി മറ്റുളളവര്‍ക്കായി ഇനിയും തിരച്ചില്‍ തുടരുകയാണ്. മഞ്ഞുപുതഞ്ഞ സ്ഥലങ്ങളില്‍ പലയിടങ്ങളിലും മുപ്പതടി വരെ ആഴത്തില്‍ കുഴിച്ചാണ് സൈന്യം പരിശോധന തുടരുന്നത്.

സിയാച്ചിനില്‍ കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ മഞ്ഞുവീഴ്ചയില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഹിമപാതത്തില്‍ സൈനികരുടെ വാഹനം മഞ്ഞിനടിയിലാവുകയും നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തതും വാര്‍ത്തയായിരുന്നു.

 

[mom_video type=”youtube” id=”3JNmjSE-2sI”]