കാര്‍ പിടിച്ചെടുക്കാന്‍ ഗുണ്ടകളെ അയച്ച എസ്.ബി.ഐ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

single-img
9 February 2016

SBI -01

കാര്‍പിടിച്ചെടുക്കാന്‍ ഗുണ്ടകള്‍ ഇറങ്ങിയപ്പോള്‍ പണികിട്ടിയത് ബാങ്ക് മാനേജര്‍ക്ക്. കാര്‍ വായ്പ തിരിച്ചടിക്കാത്തതുമായി ബന്ധപ്പെട്ട് രൂപീകരിച്ച അഭിഭാഷക കമീഷനൊപ്പം കാര്‍ പിടിച്ചെടുക്കുന്ന ഏജന്റുമാരെ അയച്ച സംഭവത്തില്‍ കോടതി ബാങ്ക് മാനെജര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്.

എസ്ബിഐ കോഴിക്കോട് മെയിന്‍ ബ്രാഞ്ച് മാനേജര്‍ക്കെതിരെയും രണ്ട്് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോഴിക്കോട് ടൗണ്‍ പൊലീസിനോട് കോഴിക്കോട് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ബിജുമേനോന്‍ ഉത്തരവിട്ടത്. ഇന്നലെ കോഴിക്കോട് എസ്ബിഐ മെയിന്‍ ബ്രാഞ്ച് മാനേജര്‍ കോടതിയില്‍ ഹാജരായി നല്‍കിയ വിശദീകരണം തള്ളിയാണ് കോടതി നടപടി.