മുംബൈ നഗരത്തില്‍ പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്ക് പിഴയും പൊതു സ്ഥലം ശുചിയാക്കുന്ന ജോലിയും

single-img
7 February 2016

1297628_Wallpaper1

മുംബൈ നഗരത്തില്‍ പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്ക് പിഴയും പൊതു സ്ഥലം ശുചിയാക്കുന്ന ജോലിയും. ഉടനെ നടക്കാനിരിക്കുന്ന ബജറ്റ് സെഷനില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനെതിരെ ബില്‍ പാസാക്കാന്‍ തീരുമാനമായി.

സംസ്ഥാനത്ത് ക്ഷയം പോലുള്ള പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതു പരിഗണിച്ചാണു നഗരം വൃത്തികേടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിറങ്ങുന്നത്. സര്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ മുറുക്കാന്‍ ഉപയോഗിക്കുന്നതു നിരോധിച്ചതുപോലെ, തുപ്പുന്നതും നിയമം മൂലം നിരോധിക്കണമെന്ന് ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ദീപക് സാവന്ത് ആവശ്യപ്പെട്ടിരുന്നു.

ജനങ്ങള്‍ പൊതുസ്ഥലത്തു തുപ്പുന്നതില്‍ നിന്നു പിന്‍തിരിയണമെന്നു മന്ത്രി ട്വിറ്ററിലൂടെ പലതവണ ജനങ്ങളോടാവശ്യപ്പെട്ടിരുന്നു. ഇതിന്റെ നടപടിക്രമങ്ങളെപ്പറ്റി നീതിനിയമ വിഭാഗം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.