കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍ രാജിവെച്ചു

single-img
6 February 2016

karayisഫസൽ വധക്കേസ് പ്രതി കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ അധ്യക്ഷ സ്ഥാനത്ത് തുടരും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു, എന്നാല്‍ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. ജില്ലയില്‍ പ്രവേശിക്കാതെയാണ് കാരായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തുടര്‍ന്ന് ഭരണഘടനാ പരമായ അവകാശങ്ങള്‍ നിര്‍വഹിക്കാനും ഭരണം നടത്താനും ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരായിയുടെ ആവശ്യം കോടതി തള്ളി.