ഇന്റര്‍നെറ്റ് ഉപയോഗം പഠനത്തോടുള്ള താത്പര്യം കുറച്ചെന്ന് മാമുക്കോയ

single-img
6 February 2016

27-mamukoya

വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടിയത് പഠനത്തോടുള്ള ഉത്സാഹം കുറച്ചെന്ന് നടന്‍ മാമൂക്കോയ. പുത്തനങ്ങാടി സെന്റ് തെരേസസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന്റെ 15-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റര്‍നെറ്റിലെ കടന്നുകയറ്റം സമൂഹത്തെ വഴിതെറ്റിക്കാന്‍ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങള്‍ വായിച്ച് അറിവുനേടിയിരുന്നു കാലംപോലെയല്ല ഇപ്പോഴെന്നും വായനയില്ലാത്ത ലോകം ബുദ്ധിയില്ലാത്ത ഒരു സമൂഹത്തിനെയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫാ.ജേക്കബ് കുത്തൂര്‍ അധ്യക്ഷനായി. സഹോദയ ഫെസ്റ്റില്‍ റണ്ണറപ്പായ സെന്റ് തെരേസസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിനുള്ള ഉപഹാരം നടന്‍ മാമുക്കോയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിദിയക്ക് നല്‍കി.