സൂര്യപഠനത്തിനായുള്ള ആദ്യത്തെ സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യ

single-img
5 February 2016

isro

സൂര്യപഠനത്തിനായുള്ള ആദ്യത്തെ സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 400 കിലോയോളം ഭാരം വരുന്ന ആദിത്യ L1 എന്ന സാറ്റ്‌ലൈറ്റ് ബഹിരാകാശത്ത് എത്തുന്നതോടെ ISROയുടെ നേട്ടങ്ങളുടെ നിരയിലേയ്ക്ക് ഒരു പൊന്‍തൂവല്‍കൂടിയാകും.

2019-2020 കാലയളവില്‍ ആയിരിക്കും ഇതിനെയും വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള PSLVXL റോക്കറ്റ് ബഹിരാകാശത്ത് എത്തുന്നത്. ഈ സാറ്റലൈറ്റ് സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജസംബന്ധിയായ വിവരങ്ങള്‍ ലോകത്തെ അറിയിക്കും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ഏകദേശം 800 കിലോമീറ്റര്‍ താഴെയാണ് ഇത് വിക്ഷേപിക്കപ്പെടുക.

ആദിത്യ 1 മിഷന്‍ എന്ന് പേരിട്ടിരുന്ന ഈ ശ്രമത്തിന് പിന്നീട് ആദിത്യ ഘ1 മിഷന്‍ എന്ന് പേര് മാറ്റി നല്‍കുകയായിരുന്നു. ഗാലക്‌സികളുടെ വാതക അന്തരീക്ഷത്തെയാണ് ഹാലോ എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിക്കും ഇടയിലായി Lagrangian point1 (L1)ലെ ഹാലോ ഓര്‍ബിറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു സാറ്റലൈറ്റിനു ഗ്രഹണമോ മറ്റു മറവുകളോ കൂടാതെ നിരന്തരം സൂര്യനെ നിരീക്ഷിക്കാന്‍ വളരെ എളുപ്പമാണെന്നുള്ളതാണ് സാറ്റ്‌ലൈറ്റ് വിക്ഷേപണത്തിന്റെ കാരണവും.