ഗുജറാത്തില്‍ പാലത്തില്‍നിന്നും നദിയിലേക്ക്‌ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു

single-img
5 February 2016

bus3ഗുജറാത്തില്‍ പാലത്തില്‍നിന്നും നദിയിലേക്ക്‌ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. നാവസാരി ജില്ലയിലെ സുപ ഗ്രാമത്തിലാണ്‌ അപകടം. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ്‌ പൂര്‍ണ നദിയിലേക്കാണ്‌ മറിഞ്ഞത്‌.നാലു മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തതായി നവ്‌സാരി എസ്.പി എം.എസ് ഭരത അറിയിച്ചു.മരണനിരക്ക് വര്‍ധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസില്‍ എത്രപേര്‍ യാത്ര ചെയ്തിരുന്നുവെന്ന് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.