പൈലറ്റ്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ കൊച്ചിയില്‍ നിന്നും മുംബൈയിലേക്കുള്ള ജെറ്റ്‌ എയര്‍വേസ്‌ വിമാനം വൈകി

single-img
4 February 2016

imagesപൈലറ്റ്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ കൊച്ചിയില്‍ നിന്നും മുംബൈയിലേക്കുള്ള ജെറ്റ്‌ എയര്‍വേസ്‌ വിമാനം വൈകി. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍ പീയൂഷ് ഗോയല്‍ എന്നിവരടക്കം 130 തോളം പേരാണ് വിമാനത്തില്‍ പോകേണ്ടിയിരുന്നത്. യാത്രക്കാരെ ബോര്‍ഡിംഗ് പാസ് നല്‍കി അകത്ത് കയറ്റിയ ശേഷം പൈലറ്റ് എത്താത്തതിനാല്‍ വിമാനം റദ്ദ് ചെയ്തതായി കമ്പനി അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് പകരം പൈലറ്റിനെ എത്തിച്ചശേഷം വൈകിട്ട്‌ ആറ്‌ പത്തിനാണ്‌ വിമാനം പുറപ്പെട്ടത്‌. അതേസമയം വീഴ്ച വരുത്തിയ കമ്പനിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിമാനത്താവള ഡയറക്ടര്‍ എ.സി.കെ നായര്‍ അറിയിച്ചു.