പത്താന്‍കോട്ടില്‍ ഐഎസ്‌ഐ ചാരനെ അറസ്റ്റ് ചെയ്തു

single-img
2 February 2016

imageപഞ്ചാബിലെ പഠാന്‍കോട്ട് സൈനികകേന്ദ്രത്തിലെ ജോലിക്കാരനെ പാകിസ്താന്‍ ചാരനെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തു. ഇര്‍ഷാദ് അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു വ്യോമതാവളത്തിന്റെ നിരവധി ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ലഭിച്ചു.ഏതാനും ദിവസങ്ങള്‍ മുമ്പ് ജമ്മുവില്‍ പിടിയിലായ സജ്ജദിന്, ഈ ചിത്രങ്ങളില്‍ പലതും അയച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ മാസം തീവ്രവാദി ആക്രമണം നടന്ന വ്യോമയാനകേന്ദ്രത്തിന് സമീപത്താണ് സംഭവം.ഇന്ത്യക്കാരനായ ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു വേണ്ടിയാണ് സൈനികകേന്ദ്രത്തില്‍ കയറിപ്പറ്റിയതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു .ഇന്ത്യന്‍ കരസേനയുടെ സുപ്രധാന സൈനികത്താവളങ്ങളില്‍ ഒന്നാണ് മാമൂണ്‍ ആര്‍മി കണ്ടോന്റ്‌മെന്റ്.