ഉപയോഗിച്ച് കഴിഞ്ഞ തേയില ചണ്ടിയില്‍ മായം കലര്‍ത്തി പുതു തേയിലയായി വീണ്ടും വിപണിയിലെത്തുന്ന അമൃതം പ്രീമിയം തേയിലയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഫുഡ് കമ്മീഷണര്‍ അനുപമ ടി വി

single-img
2 February 2016

triggered-adulteration-hindustan-pesticide-received-november-powerful_29c89742-8126-11e5-8fe0-54c761f0e0c7

അമൃതം പ്രീമിയം തേയില ഉത്പാദിപ്പിക്കുന്ന കമ്പനിയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഫുഡ് കമ്മീഷണര്‍ അനുപമ ടി വി. ഉപയോഗിച്ച് കഴിഞ്ഞ തേയില ചണ്ടിയില്‍ മായം കലര്‍ത്തി തേയില ആയി വില്‍പ്പന നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികളുമായി അനുപമ മുന്നോട്ടു പേകാന്‍ തീരുമാനിച്ചത്. കൃത്രിമ നിറങ്ങള്‍, കൃത്രിമ രുചിവര്‍ദ്ധക വസ്തുക്കള്‍ എന്നിവ ചേര്‍ത്ത തേയില സഗസ്ഥാനശത്ത ഹോട്ടലുകളിലും, ചായക്കടകളിലും, തട്ടുകടകളിലും വ്യാപകമായി വിതരണം ചെയ്തു വരുന്നതായി ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയിരുന്നു.

അമൃതം ചായയുടെ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 1500 ഓളം കിലോ തേയില അധികൃതര്‍ പിടിച്ചെടുത്തു. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് സംഭരണശാലകളില്‍ പരിശോധന നടത്തിയപ്പോഴാണ് തെയിലയിലെ മായം കണ്ടെത്തിയതും മതയില പിടിച്ചെടുത്തതും. ഗോഡൗണുകള്‍ പൂട്ടി സീലവെച്ചു. പിടിച്ചെടുത്ത തേയില രാസപരിശോധനക്ക് വേണ്ടി ഗവണ്‍മെന്റ് അനലിറ്റിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഈ വ്യാജ തേയില പ്രമുഖ സ്ഥാപനങ്ങളുടെയും, സ്‌കൂളുകളുടെയും കാന്റീനുകളില്‍ അടക്കം വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിരുന്നു. നിയമനടപടി പരിശോധനഫലം ലഭിക്കുന്നമുറക്ക് സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഈ തേയില ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.