സ്കൂള്‍ കായികമേള; കേരളത്തിന് 19 ാം കിരീടം

single-img
2 February 2016

national-athletic-meet.jpg.image.784.41061 -ആം  ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു തുടർച്ചയായ 19 ാം കിരീടം. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയാണ് കേരളം കിരീടം ചൂടിയത്. കേരളം 306  പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 116 ഉം മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 101  പോയിന്റും മാത്രമാണുള്ളത്.അവസാന ദിനം മാത്രം 11 സ്വര്‍ണവും 10 വെള്ളിയും അഞ്ചു വെങ്കലുവുമാണ് കേരളം നേടിയത്. തമിഴ്‌നാടിന് പതിനൊന്ന് സ്വര്‍ണവും എട്ട് വെള്ളിയും 13 വെങ്കലവും മഹാരാഷ്ട്രയ്ക്ക് ഒന്‍പത് സ്വര്‍ണവും പതിനൊന്ന് വെള്ളിയും പതിനഞ്ച് വെങ്കലവുമാണുള്ളത്.കേരളത്തിൻെറ ലിസ്ബത്ത് കരോലിന്‍ ജോസഫ് ദേശീയ റെക്കാഡോടെ മീറ്റില്‍ മൂന്നാം സ്വർണനേട്ടവും അബിത മേരി മാനുവൽ ഇരട്ടസ്വര്‍ണ നേട്ടവും ഇന്ന് കൈവരിച്ചു.