ബെന്നി ബെഹനാനും പി.സി വിഷ്ണുനാഥിനും സംഭാവനയായി ലക്ഷങ്ങള്‍ നല്‍കിയെന്ന് സരിത

single-img
2 February 2016

sarithasnairrr_01022016കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാനും പി.സി വിഷ്ണുനാഥിനും സംഭാവനയായി ലക്ഷങ്ങള്‍ നല്‍കിയെന്ന് സരിത എസ് നായരുടെ മൊഴി. 2011 നവംബറില്‍ പാര്‍ട്ടി ഫണ്ടായി ബെന്നി ബെഹനാന് അഞ്ച് ലക്ഷം നല്‍കി. എന്നാല്‍ ഇതിന് രസീത് ലഭിച്ചിട്ടില്ലെന്നും സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞു. ബെന്നി ബെഹനാനെ നേരത്തെ അറിയാമെന്നും സരിത വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ മാനവികയാത്രയ്ക്കായി വിഷ്ണുനാഥ് ഫണ്ട് ചോദിക്കുകയും 2012 ല്‍ എറണാകുളത്തും ഒറ്റപ്പാലത്തും വച്ച് ഓരോ ലക്ഷം നല്‍കിയെന്നുമാണ് സരിതയുടെ വെളിപ്പെടുത്തല്‍.

രഹസ്യമായി മൊഴി രേഖപ്പെടുത്താമെങ്കില്‍ ലൈംഗികമായ ആരോപണങ്ങളില്‍ രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്നും സരിത കമ്മീഷനെ അറിയിച്ചു. അങ്ങനെയെങ്കില്‍ സരിത എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് മുദ്രവച്ച കവറില്‍ കമ്മീഷന് കൈമാറാമെന്നും ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചു.