ശ്രീലങ്കയ്‌ക്ക് എതിരായ ട്വന്റി20;കോലി കളിക്കില്ല

single-img
1 February 2016

download (1)ശ്രീലങ്കയ്‌ക്ക് എതിരായ ട്വന്റി20 മത്സരത്തില്‍ കോഹ്‌ളിക്ക്‌ വിശ്രമം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡല്‍ഹിക്കാരന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. ഈ മാസം ഒമ്പതു മുതല്‍ മൂന്ന്‌ മത്സര പരമ്പരകളാണ്‌ ശ്രീലങ്കയ്‌ക്ക് എതിരെ ആരംഭിക്കുന്നത്‌. ഓസ്‌ട്രേലിയക്കെതിരെ ട്വന്റി 20 പരമ്പരയില്‍ നിന്ന് പരിക്ക് കാരണം ഒഴിവാക്കപ്പെട്ടിരുന്ന മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമിലേയ്ക്ക് തിരിച്ചുവിളിച്ചു.ടീം: എം.എസ്. ധോനി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്‌ഡെ, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബൂംറ, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍കുമാര്‍, പവന്‍ നേഗി.