ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയില്ല: കേരള കോണ്‍ഗ്രസ്

single-img
1 February 2016

amit+ap+story_650_061414051451_061814112002കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന്  കോട്ടയത്ത് എത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കെ.എം. മാണി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ കേരള കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എം.പി വ്യക്തമാക്കി.നേരത്തേ കെ.എം. മാണി തന്നെ അമിത് ഷായെ കണ്ടേക്കുമെന്ന തരത്തില്‍ പ്രതികരിച്ചിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു.  ബി.ജെ.പിയുമായി കേരള കോണ്‍ഗ്രസ് സഹകരിച്ചാല്‍ റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 1000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.